“അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ വി​ല’: കോ​ൺ​ഗ്ര​സി​ൽ നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന് ലീ​ഗ് മു​ഖ​പ​ത്രം



കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നെ​യും കേ​ര​ള​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കാ​ത്ത​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ലീ​ഗ് മു​ഖ​പ​ത്രം ച​ന്ദ്രി​ക.

പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ അ​നി​ശ്ചി​ത​ത്വം പാ​ർ​ട്ടി​ക്കും പ്ര​തി​പ​ക്ഷ​ത്തി​നും പ്ര​യോ​ജ​ന​ക​ര​മ​ല്ലെ​ന്ന് “അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ വി​ല’ എ​ന്ന ത​ല​ക്കെ​ട്ടി​ലെ​ഴു​തി​യ മു​ഖ​പ്ര​സം​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ള്‍ പ​ര​സ്യ​മാ​ക്കു​ന്ന​ത് ശ​രി​യ​ല്ല. കേ​ര​ള​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് മു​ന്നി​ല്‍ ഇ​നി​യു​ള്ള​ത് ഭ​ഗീ​ര​ഥ​ശ്ര​മം. ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ലി​റ​ങ്ങി തി​രി​ച്ച​ടി​യെ അ​തി​ജീ​വി​ക്ക​ണ​മെ​ന്നും മു​ഖ​പ​ത്രം ആ​വ​ശ്യ​പ്പെ​ടു​ന്നു.

കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച​ത് പ്ര​തി​പ​ക്ഷ ധ​ര്‍​മ​മല്ലെന്നും വിമർശിച്ചു.

Related posts

Leave a Comment