ച​ന്ദു​മേ​നോ​ന്‍റെ ഭാ​വ​ന​യി​ൽ വി​ട​ർ​ന്ന ഇ​ന്ദു​ലേ​ഖ​യെ ര​വി വ​ർ​മ ത​ന്‍റെ ക്യാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി; ‘ഇ​ന്ദു​ലേ​ഖ’ തി​രി​കേ കി​ളി​മാ​നൂ​ർ കൊ​ട്ടാ​ര​ത്തി​ലേ​ക്ക്

ഇ​ന്ദു​ലേ​ഖ​യു​ടെ ഛായാ ​ചി​ത്രം കി​ളി​മാ​നൂ​ർ കൊ​ട്ടാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി. വി​ശ്വ വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ രാ​ജാ ര​വി വ​ർ​മ്മ​യു​ടെ 176-ാം ജ​ന്മ​ദി​ന​ത്തി​ലാ​ണ് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ല​ക്ഷ​ണ​മൊ​ത്ത നോ​വ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ന്ദു​ലേ​ഖ​യു​ടെ ഛായാ ​ചി​ത്രം കി​ളി​മാ​നൂ​ർ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ​ത്.

തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ശ​ശി​ക​ല​യു​ടെ പി​താ​വി​ന് രാ​ജാ ര​വി വ​ർ​മ്മ നേ​രി​ട്ട് സ​മ്മാ​നി​ച്ച​താ​യി​രു​ന്നു ഇ​ന്ദു​ലേ​ഖ​യു​ടെ ഛായാ ​ചി​ത്രം. പൈ​തൃ​ക സ്വ​ത്താ​യി കി​ട്ടി​യ ഛായാ​ചി​ത്ര​ത്തെ ഇ​ന്നും ഒ​രു നി​ധി പോ​ലെ​യാ​ണ് ശ​ശി​ക​ല​യു​ടെ കു​ടും​ബം സൂ​ക്ഷി​ച്ച് പോ​രു​ന്ന​ത്.

ഛായാ ​ചി​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് ര​വി​വ​ർ​മ്മ​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ത​ന്നെ തി​രി​കെ കി​ളി​മാ​നൂ​ർ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ശ​ശി​ക​ല​യാ​ണ് കി​ളി​മാ​നൂ​ർ പാ​ല​സ് ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​മ​വ​ർ​മ്മ​യെ അ​റി​യി​ക്കു​ന്ന​ത്. ഇ​നി മു​ത​ൽ യ​ഥാ​ർ​ത്ഥ ഛായാ ​ചി​ത്ര​ത്തി​ന്റെ ഡി​ജി​റ്റ​ൽ പ​ക​ർ​പ്പ് കൊ​ട്ടാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യ ചി​ത്ര​ശാ​ല ഗാ​ല​റി​യി​ലു​ണ്ടാ​കും.

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ല​ക്ഷ​ണ​മൊ​ത്ത നോ​വ​ലാ​ണ് ഒ. ​ച​ന്ദു​മേ​നോ​ന്‍റെ ഇ​ന്ദു​ലേ​ഖ. 1889 ൽ ​ച​ന്ദു​മേ​നോ​ന്‍റെ ഭാ​വ​ന​യി​ൽ വി​ട​ർ​ന്ന ഇ​ന്ദു​ലേ​ഖ​യെ 1892ൽ ​ര​വി വ​ർ​മ ത​ന്‍റെ ക്യാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി​യ​ത് അ​ധി​ക​മാ​ർ​ക്കും അ​റി​യാ​ത്ത ച​രി​ത്ര​മാ​ണ്.

Related posts

Leave a Comment