പുതുപ്പളളി:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ രാവിലെ പുതുപ്പള്ളി പള്ളിയിലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലുമെത്തി
പ്രാര്‍ഥനകള്‍ക്കു ശേഷം അമ്മ മറിയാമ്മ ഉമ്മന്‍, സഹോദരിമാരായ മറിയം, അച്ചു എന്നിവര്‍ക്കൊപ്പം പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ 126-ാം നന്പര് ബൂത്തില്‍ വോട്ടു ചെയ്തു.
തുടര്‍ന്ന് വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം ആരംഭിച്ചു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കുടുംബാംഗങ്ങളോടൊപ്പം രാവിലെ ഏഴിന് മണര്‍കാട് കണിയാംകുന്ന് ഗവണ്മെന്റ് എല്‍പിഎസില്‍ വോട്ട് രേഖപ്പെടുത്തി.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ ബൂത്തുകളില്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു.എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ ലാലിനു മണ്ഡലത്തില്‍ വോട്ടില്ല. ലിജിൻലാൽ രാവിലെ മുതല്‍ എട്ടു പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തുകയാണ്.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ലൂക്ക് തോമസ് നീറിക്കാട് സെന്റ് മേരീസ് എല്‍പിഎസിലെ എട്ടാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മന്ത്രി വി.എന്‍. വാസവന് രാവിലെ 9.30ന് പാമ്പാടി എംജിഎം ഹൈസ്കൂളിലും വോട്ട് രേഖപ്പെടുത്തി.