കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഊരി മാറി. സംഭവത്തില്‍ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്.
ഇന്നലെ വൈകുന്നേരം സിഎംഎസ് കോളജില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തശേഷം പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് വാഹനത്തിന്റെ വീല്‍നട്ട് ഇളകിയതായി കണ്ടെത്തിയത്.
വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി ടയര്നട്ടുകള് മുറുക്കിയാണു യാത്ര തുടര്‍ന്നത്. വലിയ അപകടത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ രക്ഷപ്പെട്ടതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പ്രതികരിച്ചു.
സംഭവം പോലീസ് അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.