പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ മികച്ച മുന്നേറ്റം. ആദ്യ പഞ്ചായത്ത് ആയ അയര്‍ക്കുന്നം എണ്ണുമ്പോള്‍തന്നെ ലീഡ് 5029 വോട്ടില്‍ എത്തി. അയര്‍ക്കുന്നത്തെ എല്ലാ ബൂത്തിലും ചാണ്ടി മുന്നേറി.
ഉമ്മൻചാണ്ടി മരിച്ചിട്ടില്ല എന്ന മുദ്രവാക്യം മുഴക്കി യുഡിഎഫ് പ്രവർത്തകൾ കോട്ടയം ബസേലിയസ് കോളജിന് മുന്നിൽ ആവേശകൊടി പാറിച്ചുകഴിഞ്ഞു. ത്രിവർണപതാകയും ലീഗ് കൊടികളും വോട്ടിംഗ് കേന്ദ്രത്തിന് മുന്നിൽ ഉയർന്നുപാറുകയാണ്. അണികളെല്ലാവരും രാവിലെ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലയിലുടനീളം ത്രിവർണ്ണ പതാക പാറിത്തുടങ്ങി
മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക.
മന്ത്രി വി.എൻ. വാസവനും ഇടതുസ്ഥാനാർഥി ജെയ്ക് സി. തോമസും കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലാണ് വോട്ടണ്ണൽ നിരീക്ഷിക്കുന്നത്.
പുതുപ്പള്ളി കരോട്ടുവള്ളിക്കാലിലെ വീട്ടിലാണ് ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മനും കുടുംബാംഗങ്ങളുമുള്ളത്.