ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം; ഒരിടത്തം ലീഡ് നേടാനാകാതെ ജെയ്ക്;  ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി  മറികടക്കുമോ

കോട്ടയം: വോട്ടെണ്ണല്‍ തുടങ്ങി ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം മുന്നില്‍.

അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണക്കഴിഞ്ഞപ്പോള്‍ 6212ല്‍ അധികം വോട്ടുകള്‍ക്ക് ചാണ്ടി മുന്നിലാണ്. 2021ല്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക്.സി.തോമസിന് ലീഡുണ്ടായിരുന്ന ബൂത്തുകളിലും ഇത്തവണ ചാണ്ടിയാണ് മുന്നില്‍.

അയര്‍ക്കുന്നത്ത് 2021ൽ ഉമ്മന്‍ ചാണ്ടി ആകെ നേടിയത് 1293 വോട്ടുകളുടെ ലീഡാണ്. ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതിനേക്കാള്‍ നാലിരട്ടി വോട്ടുകളാണ് അയര്‍ക്കുന്നത് മാത്രം ചാണ്ടിക്ക് ലഭിച്ചത്.

ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 33,255(2011) വോട്ടുകളുടെ ഭൂരിപക്ഷം ചാണ്ടി നിഷ്പ്രയാസം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.

ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ഒരു ഘട്ടത്തിലും ഇടത് സ്ഥാനാര്‍ഥി ജെയ്കിന് ലീഡ് പിടിക്കാനായില്ല.

Related posts

Leave a Comment