മികച്ച വിജയം സമ്മാനിച്ച വോ​ട്ട​ര്‍​മാ​രെ കാണാൻ ചാണ്ടി ഉമ്മന്‍റെ പദയാത്ര; നാലുന്നാക്കലിൽ നിന്നും കൂരോപ്പടയിലേക്ക് നടക്കുന്നത് 28 കിലോമീറ്റർ


കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മികച്ച വിജയം സമ്മാനിച്ച വോ​ട്ട​ര്‍​മാ​ര്‍​ക്ക് നേ​രി​ട്ട് ന​ന്ദി പ​റ​യാ​നൊ​രു​ങ്ങി ചാ​ണ്ടി ഉ​മ്മ​ന്‍. ന​ട​ന്നെ​ത്തി​യാ​കും ന​ന്ദി അ​റി​യി​ക്കു​ക. രാ​വി​ലെ വാ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ലി​ല്‍ നി​ന്നും പ​ദയാ​ത്ര തു​ട​ങ്ങും. കു​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​രി​ല്‍ ആ​ണ് സ​മാ​പ​നം. ഏ​ക​ദേ​ശം 28 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് പ​ദ​യാ​ത്ര.

പു​തു​പ്പ​ള്ളി​യി​ല്‍ 37,719 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ എ​ല്ലാ റൗ​ണ്ടി​ലും മേ​ല്‍​ക്കൈ നേ​ടി​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മന്‍റെ ച​രി​ത്ര​വി​ജ​യം.

യു​ഡി​എ​ഫിന്‍റെ ചാ​ണ്ടി ഉ​മ്മ​ന്‍ 80,144 വോ​ട്ടു​നേ​ടി​യ​പ്പോ​ള്‍ 42,425 വോ​ട്ട് മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ ജെ​യ്ക് സി.​തോ​മ​സ് നേ​ടി​യ​ത്.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം പു​ന​രാ​രം​ഭി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ശൂ​ന്യ​വേ​ള​യു​ടെ തു​ട​ക്ക​മാ​യ രാ​വി​ലെ 10നു ​ചാ​ണ്ടി സ​ത്യ​പ്ര​തി​ജ​ഞ ചെ​യ്യും.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു മാ​റ്റി​വ​ച്ച നി​യ​മ​സ​ഭാ സ​മ്മേ​ള​നം 11നു ​പു​ന​രാ​രം​ഭി​ക്കും. 14വ​രെ​യാ​ണു സ​ഭ ചേ​രു​ക.

Related posts

Leave a Comment