തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അത്തരത്തിൽ പൊളിറ്റിക്കൽ ടാർഗറ്റിംഗിന് രാഹുലിനെ വിട്ടുതരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ തിരിച്ചറിയൽ രേഖയുമായി ബന്ധപ്പെട്ട് താൻ ഒന്നും ചെയ്തിട്ടില്ലെന്നാണ് രാഹുൽ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തെ അവിശ്വസിക്കേണ്ട ആവശ്യമില്ല.
നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും തെളിവുണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസുകാരെ കോടതി ജാമ്യത്തിൽ വിടുമായിരുന്നോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.