മിന്നുന്ന വിജയവുമായി ചാണ്ടി ഉമ്മൻ; മധുര വിതരണവും റോഡ് ഷോയുമായി യുഡിഎഫ് പ്രവർത്തകർ


കോ​ട്ട​യം: പു​തു​പ്പ​ള്ളി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ന്‍ .ആ​ഘോ​ഷ​വും റോ​ഡ് ഷോ​യു​മാ​യി യു​ഡി​എ​ഫ് പ്രവർത്തകരും.

വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ച്ച ബ​സേ​ലി​യോ​സ് കോ​ള​ജി​ന് മു​ന്‍​പി​ല്‍ കോ​ണ്‍​ഗ്ര​സ്, മു​സ്‌​ലിം ലീ​ഗ്, സി​എം​പി, ആ​ര്‍​എ​സ്പി, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (ജെ) ​തു​ട​ങ്ങി​യ ക​ക്ഷി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം ആ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു.

യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ച അ​യ​ര്‍​ക്കു​ന്ന​ത്തെ വോ​ട്ടെ​ണ്ണ​ല്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍ ത​ന്നെ യു​ഡി​എ​ഫ് മ​ധു​ര വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. ലീ​ഡ് 35,000 ക​ട​ന്ന​തോ​ടെ പു​തു​പ്പ​ള്ളി​യി​ല​ട​ക്കം കേ​ര​ള​ത്തി​ല്‍ പ​ല​ഭാ​ഗ​ത്തും ആ​ഘോ​ഷ ആ​ര​വ​ങ്ങ​ള്‍ സ​ജീ​വ​മാ​കു​ക​യാ​ണ്.

ഇ​തു​വ​രെ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​ക്കാ​ര്‍​ഡ് ജ​യം നേ​ടു​മെ​ന്ന് ഉ​റ​പ്പി​ച്ച​പ്പോ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഫ്‌​ളെ​ക്‌​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ പു​തു​പ്പ​ള്ളി​യി​ലും കോ​ട്ട​യ​ത്തും ഉ​യ​ര്‍​ത്തി​യാ​ണ് യു​ഡി​എ​ഫ് ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ച​ത്. പു​തു​പ്പ​ള്ളി ജം​ഗ്ഷ​നി​ല​ട​ക്കം പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ധു​ര​വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ്.

നി​ര​ത്തി​ലി​റ​ങ്ങി വ​ര്‍​ണ​ക​ട​ലാ​സു​ക​ളും ഡ്രം ​സെ​റ്റു​മൊ​ക്കെ​യാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ജ​യാ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. പു​തു​പ്പ​ള്ളി പ​ള്ളി​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലേ​ക്ക​ട​ക്കം ഇ​പ്പോ​ള്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഒ​ഴു​കു​ക​യാ​ണ്. പ​ള്ളി​യു​ടെ അ​ങ്ക​ണ​ത്തി​ലും വി​ജ​യാ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

പു​തു​പ്പ​ള്ളി​ക്കാ​രു​ടെ കു​ഞ്ഞൂ​ഞ്ഞി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന​ട​ക്കം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് പോ​സ്റ്റു​ക​ളും വ​ന്നു ക​ഴി​ഞ്ഞു. ഉ​മ്മ​ന്‍ ചാ​ണ്ടി കു​ടും​ബ സ​മേ​തം നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ മി​ക്ക ഗ്രൂ​പ്പു​ക​ളി​ലും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment