ചിറ്റൂർ: ജനാധിപത്യം അസ്തമിച്ച് ഏകാധിപത്യം നിലനവിൽ വന്ന സഹചര്യമാണ് കേരളത്തിലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. പുതിയ തലമുറയെ സൃഷ്ട്ടിക്കുന്നവരാണ് യഥാർത്ഥ നേതാക്കളെന്നും എംഎൽഎമാർക്ക് ഒരു നിയമം പൊതുജനങ്ങൾക്ക് മറ്റൊരു നിയമം എന്നതാണ് ഇന്ന് കേരളത്തിൽ നിലനില്‍ക്കുന്ന നിയമ വ്യവസ്ഥ ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു.
ചിറ്റൂർ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ചടങ്ങിൽ മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു.
സോയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സുമേഷ് അച്യുതൻ, കെ.എസ്. തനികാചലം, പി.എസ്. ശിവദാസ്, കെ.എസ്. ജയഗോഷ്, പ്രതീഷ് മാധവൻ, കെ.മധു, പി.രതീഷ്, പെരിയസ്വാമി മാസ്റ്റർ, ജിതേഷ് നാരായണൻ, സി.സി. സുനിൽ, സജീഷ് ചന്ദ്രൻ, രതീഷ് പുതുശേരി, എ.ഷഫീഖ്, വി.കെ. വത്സൻ, ആതിര തുടങ്ങിവർ സംസാരിച്ചു. ശ്രീജിത്ത് തത്തമംഗലം സ്വാഗതവും പുതുതായി നിയോജക മണ്ഡലം പ്രസിഡന്റ് ആയി ചുമതലയേറ്റ കെ.സാജൻ മറുപടി പ്രസംഗവും നടത്തി.