റിപ്പോർട്ടിൽ‌ എല്ലാം ഉണ്ട്..! തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: റിപ്പോർട്ട് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കൈയേറിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആലപ്പുഴ കളക്ടർ ടി.വി. അനുപമ ഹൈക്കോടതിയിൽ സമർപ്പിച്ചു. മാർത്താണ്ഡം കായൽ കൈയേറിയെന്നും കായൽ ഭൂമി മണ്ണിട്ട് നികത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

64 പേരുടെ അഞ്ച് സെന്‍റ് വീതമുള്ള പട്ടയ ഭൂമി കന്പനി വാങ്ങിയെന്നും ഇതിൽ 11 ഇടപാടുകളുടെ ഭൂമി രേഖകൾ പരിശോധിച്ചുവെന്നും 53 ഇടപാടുകൾ പരിശോധിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായിട്ടുണ്ടെന്നും അതുകൊണ്ട് പരിശോധനകൾ അപൂർണ്ണമായി നിൽക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഭൂമി അളന്നു തിട്ടപ്പെടുത്താൻ സർവേസംഘത്തെ നിയോഗിച്ചു. 2011ൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയില്ലെന്നും അക്കാലത്തെ രേഖകൾ കാണാനില്ലെന്നും കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ പരിശോധനകളും പൂർത്തിയായശേഷം നടപടിയെടുക്കും കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി.

Related posts