തിരുവനന്തപുരം: കോൺഗ്രസ് വക്താക്കൾ ചാനൽ ചർച്ചകളിൽ ഒരു മാസത്തേക്ക് പങ്കെടുക്കേണ്ടെന്ന തീരുമാനത്തിൽ കേരളത്തിലെ നേതാക്കൾക്ക് ഇളവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനം.
ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കളെ ചാനൽ ചർച്ചകളിലേക്ക് അയക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാലയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ചർച്ചകളിൽ കോണ്‍ഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തരുതെന്ന് ചാനൽ പ്രതിനിധികളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.