ചവറ: മനുഷ്യ ചങ്ങലയില്‍ നവമിഥുനങ്ങളും കണ്ണികളായത് കൗതുകമായി. തേവലക്കര മുള്ളിക്കാല സ്വദേശിയും പ്രവാസിയും കൂടിയായ വരന്‍ ഷെമീറും, തിരുവനന്തപുരം നന്തന്‍കോട് കവടിയാര്‍ സ്വദേശിയായ വധു ഫൈസായുമാണ് കതിര്‍മണ്ഡപത്തില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പ്രതിഷേധിക്കാന്‍ എത്തിച്ചേര്‍ന്നത്. വിവാഹ വേഷത്തിലായി പ്രവാസി സഖാക്കള്‍ക്കൊപ്പം ചവറ കുറ്റിവട്ടത്ത് ചങ്ങലയില്‍ കണ്ണി ചേര്‍ന്നു. ഇരുവരുടേയും വിവാഹം തിരുവനന്തപുരം ആറ്റിങ്ങലില്‍ വെച്ചായിരുന്നു.
ഒന്നിച്ചൊന്നായ്..! മനുഷ്യ ചങ്ങലയില്‍ നവമിഥുനങ്ങളും കണ്ണികളായത് കൗതുകമായി
![](https://www.rashtradeepika.com/library/uploads/2016/12/marriage-sin.jpg)