ചങ്ങനാശേരിയിലെ ജ്വല്ലറി മോഷണം;സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവ്; റോഡിൽ വെളിച്ചമില്ലാ ത്തതിനാൽ ആളുടെ ചിത്രം വ്യക്തമല്ല; മണത്ത് കണ്ടുപിടിക്കാൻ ഡോ​ഗ് സ്ക്വാ​ഡെത്തി


ച​ങ്ങ​നാ​ശേ​രി: പോ​ലീ​സി​ന്‍റെ ക​ണ്ണി​നു മു​ന്നി​ൽ ന​ട​ന്ന ന​ഗ​ര​ത്തി​ലെ ര​ണ്ട് ജ്വ​ല്ല​റി​ക​ളി​ലെ മോ​ഷ​ണ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണം. ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു മീ​റ്റ​റു​ക​ൾ മാ​ത്രം ദൂ​ര​മു​ള്ള ര​ണ്ടു ജ്വ​ല​റി​ക​ളി​ലെ മോ​ഷ​ണ സം​ഭ​വ​മാ​ണ് പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​യി മാ​റി​യത്.

മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ആ​ലു​ക്ക​ൽ ജ്വ​ല്ല​റി​യി​ലും ഐ​ശ്വ​ര്യ ജ്വ​ല്ല​റി​യി​ലു​മാ​ണ് മോ​ഷ​ണം. ര​ണ്ടു കി​ലോ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി സ​മീ​പ​ത്തെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ക്യാ​മ​റ​യും മോ​ഷ്ടാ​വ് ത​ക​രാ​റി​ലാ​ക്കി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി 1.30നു ​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ലം പ​രി​ശോ​ധി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഡി.​ശി​ൽ​പ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി.ഇ​ന്ന​ലെ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്.

ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​രു ക​ട​ക​ളി​ലും ഡി​സ്പ്ലേ ചെ​യ്ത വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളാണ് ന​ഷ്ട​മാ​യ​ത്. ആ​ലു​ക്ക​ൽ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് 85,000 രൂ​പ വി​ല​വ​രു​ന്ന ര​ണ്ടു കി​ലോ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും എ​തി​ർ വ​ശ​ത്തെ ഐ​ശ്വ​ര്യ ജ്വ​ല്ല​റി​യി​ൽ നി​ന്ന് 12,000 രൂ​പ വി​ല​വ​രു​ന്ന 200 ഗ്രാം ​വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളുമാ​ണ് അ​പ​ഹ​രി​ച്ച​ത്.

ജ്വ​ല്ല​റി​ക​ളു​ടെ താ​ഴു​ക​ളും ഇ​വ ത​ക​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ന്പി​പ്പാ​ര​യും ലി​വ​റും സ​മീ​പ​ത്തു​ത​ന്നെ​യു​ള്ള കാ​ടു​പി​ടി​ച്ച പ്ര​ദേ​ശ​ത്തു​നി​ന്നും ക​ണ്ടെ​ത്തി. ഒ​പ്പം ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.കോ​ട്ട​യ​ത്തു നി​ന്നെ​ത്തി​യ പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡ് സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

അ​സീ​സി റോ​ഡ് വ​ഴി എ​സ്ബി കോ​ള​ജ് ജം​ഗ്ഷ​നി​ലെ​ത്തി കാ​ക്കാ​ന്തോ​ട് ഭാ​ഗ​ത്തേ​ക്ക് നായ ഓ​ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.സ​മീ​പ ക​ട​ക​ളി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മോ​ഷ്ടാ​വി​ന്‍റേതെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളി​ന്‍റെ ദൃ​ശ്യം സി​സി ടി​വി ക്യാ​മ​റ​യി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ മാ​ർ​ക്ക​റ്റ് റോ​ഡി​ലേ​ക്കു​ള്ള ഭാ​ഗ​ത്ത് വെ​ളി​ച്ചം ഇ​ല്ലാ​ത്ത​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മ​ല്ല. രാ​ത്രി 1.32നാ​ണ് മോ​ഷ​ണം ന​ട​ന്ന ക​ട​യു​ടെ സ​മീ​പ​ത്തു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ക്യാ​മ​റ ത​ക​ർ​ത്ത​ത്. ഇ​തി​നു ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു സം​ശ​യി​ക്കു​ന്നു.ഡി​വൈ​എ​സ്പി ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20 അം​ഗ സ്ക്വാ​ഡ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment