ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയിൽ ഭരണത്തിലേറാൻ ഇരുമുന്നണികളും സ്വതന്ത്രാംഗങ്ങളുമായി ചർച്ചകൾ പുരോഗമിക്കുന്നു.
നഗരസഭ ചെയർപേഴ്സണ് സ്ഥാനം വനിതാ സംവരണമായതിനാൽ സ്വതന്ത്രരായി വിജയിച്ച സന്ധ്യാ മനോജ്, ബീനാ ജോബി എന്നിവരെ തങ്ങളുടെ പക്ഷത്ത് എത്തിക്കാനുള്ള നീക്കങ്ങളാണു ഇരുമുന്നണികളും ആസൂത്രണം ചെയ്യുന്നത്. ഇവരുമായി ഇരുമുന്നണികളിലെയും ഉന്നതനേതാക്കൾ ചർച്ചകൾ നടത്തിവരുകയാണ്.
ക്രിസ്മസിനുശേഷമേ ചർച്ചകൾ അന്തിമഘട്ടത്തിലെത്തുകയുള്ളൂ. 28നു രാവിലെ 11നാണു ചെയർപേഴ്സണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇരുവരും ഇരുമുന്നണികളോടും ചെയർപേഴ്സണ്സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വതന്ത്രാംഗമായ ബെന്നി ജോസഫ് വൈസ്ചെയർമാൻ സ്ഥാനവും ഇരുമുന്നണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്വതന്ത്രാംഗങ്ങളുടെ ആവശ്യം പരിഗണിക്കുന്നതിനൊപ്പം പാർട്ടിലെ മുതിർന്ന അംഗങ്ങൾക്കുകൂടി സ്ഥാനമാനങ്ങൾ നൽകി പ്രതിസന്ധി പരിഹരിക്കാനാണു മുന്നണി നേതാക്കൾ ആലോചിക്കുന്നത്.