സ​ന്ധ്യ​യാ​യാ​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ച​ങ്ങ​നാ​ശേ​രി സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്നി​ല്ല; പ​രാ​തി​യു​മാ​യി യാ​ത്ര​ക്കാ​ർ

ച​ങ്ങ​നാ​ശേ​രി: സ​ന്ധ്യ​യാ​യാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ച​ങ്ങ​നാ​ശേ​രി സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റു​ന്നി​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ. അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

വൈ​കു​ന്നേ​രം ഏ​ഴു ക​ഴി​യു​ന്ന​തോ​ടെ തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നു കോ​ട്ട​യ​ത്തേ​ക്കും തി​രി​കെ തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന ബ​സു​ക​ള്‍ ബ​സ് സ്റ്റാ​ന്‍​ഡി​നു മു​മ്പി​ല്‍ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യു​മാ​ണു ചെ​യ്യു​ന്ന​ത്.

വി​ഷ​യം വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​നു​ള്ളി​ലാ​ണോ റോ​ഡി​ലാ​ണോ നി​ര്‍​ത്തു​ന്ന​തെ​ന്ന സം​ശ​യ​വും യാ​ത്ര​ക്കാ​രി​ലു​ണ്ട്.

ഇ​തു​മൂ​ലം ചി​ല യാ​ത്ര​ക്കാ​ര്‍ സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ നി​ന്നു റോ​ഡി​ലേ​ക്കും ചി​ല യാ​ത്ര​ക്കാ​ല്‍ റോ​ഡി​ല്‍ നി​ന്നു സ്റ്റാ​ന്‍​ഡി​നു​ള്ളി​ലേ​ക്കും ഓ​ടു​ന്ന കാ​ഴ്ച​യും നി​ത്യ​സം​ഭ​വ​മാ​ണ്.

8.30 വ​രെ​യെ​ങ്കി​ലും ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ ക​യ​റാ​ന്‍ അ​ധി​കാ​രി​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച് രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ള്‍ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.

Related posts

Leave a Comment