എസ്എസ്എൽസി ബുക്കിൽ പേര്മാറ്റി നൽകാൻ വ്യവസ്ഥയില്ല; ശസ്ത്രക്രിയയിലൂടെ പ്ര​​​ത്യേ​​​ക ലിം​​​ഗ​​​ത്തി​​​ലേ​​​ക്ക് മാറിയവർക്ക് പ്രത്യേക അനുമതി നൽകി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പേ​​​ര് സ്കൂ​​​ൾ രേ​​​ഖ​​​ക​​​ളി​​​ൽ നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി തി​​​രു​​​ത്തി ന​​​ല്കാ​​​ൻ നി​​​ല​​​വി​​​ൽ വ്യ​​​വ​​​സ്ഥ​​​യി​​​ല്ലെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ, ​​ഒ​​​രു വ്യ​​​ക്തി ലിം​​​ഗ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​ത്യേ​​​ക ലിം​​​ഗ​​​ത്തി​​​ലേ​​​ക്ക് മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ, അ​​​വ​​​ർ​​​ക്ക് എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ൽ പേ​​​ര്, ലിം​​​ഗം എ​​​ന്നി​​​വ തി​​​രു​​​ത്തു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ന​​​ല്കി ഉ​​​ത്ത​​​ര​​​വാ​​​യി. കൂ​​​ടാ​​​തെ ജെ​​​ൻ​​​ഡ​​​ർ എ​​​ന്ന​​​തി​​​നു മൂ​​​ന്നാ​​​മ​​​ത്തെ ഓ​​​പ്ഷ​​​ൻ ആ​​​യി ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ എ​​​ന്നു​​​കൂ​​​ടി സ്കൂ​​​ൾ രേ​​​ഖ​​​ക​​​ളി​​​ലും എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ലും ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നും അ​​​നു​​​മ​​​തി ന​​​ല്കി​​​.

Related posts