തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലംമാറ്റം നല്‍കാനുള്ള കരടുനയം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി.
മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാനാണ് ഈ നീക്കം. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകർക്കെല്ലാം പുതിയ നയം ബാധകമാകും.
അധ്യാപകർ ഒരേ സ്ഥലത്തു തന്നെ തുടരുന്നത് സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന നിഗമനത്തിലാണ് പുതിയ തീരുമാനം. മാത്രമല്ല സ്ഥലംമാറ്റം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാൻ സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്.
അഞ്ചുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം നല്കുന്ന രീതി ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇപ്പോൾ തന്നെയുണ്ട്.സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയർ സെക്കൻഡറി അധ്യാപകനിയമനം നടക്കുന്നത്.
എൽപി., യുപി., ഹൈസ്കൂൾ എന്നിവയിലേക്ക് ജില്ലാതല പിഎസ്സി പട്ടികയിൽ നിന്നാണ് നിയമനം. സ്കൂൾ അധ്യാപകർക്ക് നിയമനം ലഭിച്ച ജില്ലയിൽത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ നയം രൂപീകരിക്കുകയെന്നറിയുന്നു.
അതേസമയം പുതിയ നയം സംബന്ധിച്ച് ഇതുവരെ അധ്യാപക സംഘടനകളുമായി ചര്‍ച്ച നടന്നിട്ടില്ലാത്തതിനാൽ വരുന്ന അധ്യയന വര്‍ഷം തന്നെ പുതിയ നയം നടപ്പാക്കുമോയെന്ന് വ്യക്തമല്ല.
ജീവനക്കാർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം നല്‍കണം എന്നതാണ് സർക്കാർ ജീവനക്കാർക്കുള്ള പൊതുവ്യവസ്ഥ.
ഒരു സ്ഥലത്ത് തന്നെ അഞ്ചുവർഷത്തിൽ കൂടുതൽ തുടരാൻ പാടില്ല. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരിടത്ത് മൂന്നുവർഷം സർവീസായാൽ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചു വർഷത്തിലൊരിക്കൽ എന്തായാലും മാറ്റമുണ്ടാവും.