വാഹനം ഇനി എങ്ങനെ വേണമെങ്കിലും രൂപമാറ്റം വരുത്താം, വിവാദസര്‍ക്കുലറുമായി മോട്ടോര്‍ വാഹന വകുപ്പ്, വന്‍കിടക്കാരെ സഹായിക്കാനുള്ള നീക്കം

4ac5e3da2de10b3be7c25562bbc1f86fവാഹനങ്ങള്‍ ഏതു രീതിയില്‍ വേണമെങ്കിലും രൂപമാറ്റം വരുത്താമെന്ന വിവാദ ഉത്തരവുമായി മോട്ടോര്‍വാഹന വകുപ്പ്. വിവാദ ഉത്തരവ് ഇറക്കിയെങ്കിലും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. രൂപമാറ്റം വരുത്തേണ്ട വാഹനം സ്‌പെഷലി ഡിസൈന്‍ഡ് വെഹിക്കിള്‍ എന്ന ഗണത്തിലാണ് പെടുത്തുക. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിനായി ബന്ധപ്പെട്ട ചട്ടങ്ങളിലും നികുതിഘടനയിലും മാറ്റം വരുത്തും. ഇതുവഴി ഏതു വാഹനവും ഉടമയുടെ ഇഷ്ടപ്രകാരം ഏതു രീതിയിലേക്കും മാറ്റാന്‍ കഴിയും. പുതിയ ഉത്തരവിനെതിരേ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

വാഹനങ്ങളുടെ നിലവിലെ രൂപം മാറ്റുന്നതിനെതിരേ ഹൈക്കോടതി വിധി പോലും നിലവിലുണ്ട്. ഇതുപോലും ലംഘിച്ചാണ് പുതിയ ഉത്തരവ്. ഇതുവഴി അനധികൃത പ്രവര്‍ത്തനങ്ങള്‍ പലതും നടക്കുമെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്. ലോറി ക്രെയിന്‍ ആക്കുന്നതു പോലെയുള്ള മാറ്റങ്ങള്‍ ഉണ്ടാകും. നിലവില്‍ പുതിയ ക്രെയിന്‍ വാങ്ങുന്നതിന് 25 ലക്ഷം രൂപയ്ക്കടുത്ത് ആകും. എന്നാല്‍ ലോറിയില്‍ ക്രെയിന്‍ ഘടിപ്പിക്കുന്നതിന് രണ്ടു ലക്ഷം രൂപ മതിയാകും. ഇതിനായി അപേക്ഷ നല്കിയ വന്‍കിടക്കാര്‍ക്കു വേണ്ടിയാണ് പുതിയ സര്‍ക്കുലറെന്ന വാദം ബലപ്പെട്ടിരിക്കുകയാണ്. ഈ മാസം 17 മുതല്‍ നടപ്പിലാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.

Related posts