റാന്നി: നാട്ടിന് പുറങ്ങളില്‍ ചക്കയാണ് ഇപ്പോള്‍ താരം. ഒരു കാലത്ത് ഗ്രാമീണ മേഖലകളില്‍, സാധാരണക്കാരുടെ ഭക്ഷണമായിരുന്ന ചക്ക ഇന്നിപ്പോള്‍ സമൃദ്ധാഹാരമായി മാറുന്നു.
ദിനംപ്രതി നൂറ് കണക്കിന് ടണ്‍ ചക്കയാണ് അയല്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി വിടുന്നത്. ഈ സീസണ് കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിറലോഡുമായി ചക്കവണ്ടികള്‍ ഓടാന്‍ തുടങ്ങിയിട്ട് നാളുകളായി.
മലയോര മേഖലയായ റാന്നി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ചക്ക വാങ്ങുന്ന കച്ചവടക്കാര്‍ നിരവധിയാണ്.
ചെറുകിട കച്ചവടക്കാര്‍ വാഹനവുമായെത്തി ചെറുതും വലുതുമായ ചക്കകള്‍ക്ക് മൊത്തത്തില്‍ വില ഉറപ്പിച്ച് വാങ്ങും. ഇവര്‍ തന്നെ പ്ലാവില്‍ കയറി നിലത്തു വീഴാത്ത തരത്തില്‍ ചാക്കിലേക്ക് ചക്കകള്‍ അടര്‍ത്തി ഇടും.
ഒരു ചക്കയ്ക്ക് ഇപ്പോള്‍ 30 രൂപയാണ് ഉടമയ്ക്കു നല്‍കുന്നത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാ ചക്കകള്‍ക്കും ഒരേവിലതന്നെയാണ്, രണ്ടു വര്‍ഷം മുമ്പ് ഒരു ചക്കയ്ക്ക 100 രൂപ വില ഉണ്ടായിരു ന്നതായി കച്ചവടക്കാര്‍ പറയുന്നു.
ചക്കക്കച്ചവടത്തിലും ഇടനിലക്കാരുടെ ചൂഷണമാണന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഒരു ടണ്‍ ചക്ക കൊടുത്താല്‍ 18000രൂപ വരെ ഉണ്ടായിരുന്ന സമയത്ത് ഉടമസ്ഥര്‍ക്ക് നൂറ് രൂപ കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ടണ്ണിന് 7000 രൂപ മാത്രമാണ് വില. അതിനാലാണ് ചക്ക വില 30 രൂപയായി കുറഞ്ഞതന്ന് പറയുന്നു.
റാന്നിയിലും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചക്കകള്‍ എരുമേലിയിലാണ് ചെറുകിട കച്ചവടക്കാര്‍ എത്തിക്കുന്നത. അവിടെനിന്ന് മൊത്ത കച്ചവടക്കാര്‍, അയല്‍ സംസ്ഥാനങ്ങളില്‍ എത്തിക്കും.
ചക്കയില്‍ നിന്നും ബിസ്കറ്റ്, ബേബി ഫുഡ് തുടങ്ങി വില കൂടിയ ഉല്പന്നങ്ങള് നിര്‍മിക്കുന്നു. ചക്ക് ഫാക്ടറിയില്‍ എത്തിക്കുമ്പോള്‍ വലിയ വിലതന്നെയുണ്ടങ്കിലും ഇടനിലക്കാര്‍ വില കുറയ്ക്കുകയാണ് പതിവ്.
മുന്‍വര്‍ഷങ്ങളിലെ സീസണ് കണക്കിലെടുത്താല്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണം ഇത്തവണ ചക്ക ഉത്പാദനവും കുറവാണ്.