ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വൻ വിജയം. ബംഗ്ലാദേശിനെ ഇന്ത്യ 240 റൺസിന് പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 324 റൺസാണ് അടിച്ചുകൂട്ടിയത്. ഇന്ത്യയുടെ കൂറ്റൻ സ്കോറിനെ പിന്തുടർന്ന ബംഗ്ലാദേശ് 23.5 ഓവറിൽ വെറും 84 റൺസിന് വെല്ലുവിളി അവസാനിപ്പിച്ചു.
ദിനേഷ് കാർത്തിക് (94), ഹർദിക് പാണ്ഡ്യ (80), ശിഖർ ധവാൻ (60) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നൽകിയത്. ബംഗ്ലാദേശ് നിരയിൽ മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. മുഷ്ഫിഖർ റഹിം (13), മെഹ്ദി ഹസൻ മിർസ (24), സുൻസമുൾ ഇസ്ലാം (18) എന്നിവരാണ് രണ്ടക്കം കടന്നത്. നാലു പേർക്ക് റണ്ണൊന്നും എടുക്കാൻ കഴിഞ്ഞില്ല. ഭുവനേശ്വർ കുമാറും ഉമേഷ് യാദവും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.