ഛന്ന ബട്ടൂര പ്രേമികൾ ധാരാളമാണ്. നോർത്ത് ഇന്ത്യൻ ഭക്ഷണമാണെങ്കിലും ഇന്ന് മിക്ക സ്ഥലങ്ങളിലും ബട്ടൂര പ്രസിദ്ധമാണ്. കേരളത്തിലും ബട്ടൂര പ്രേമികൾ കുറവല്ല. സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലും റെസ്റ്റോറന്റുകളിലും ബട്ടൂര മുൻ പന്തിയിൽ തന്നെ.
ഏതു സമയത്തും കഴിക്കാൻ സാധിക്കുന്ന ഭക്ഷണമാണ് ബട്ടൂര. പ്രഭാത ഭക്ഷണമായും ഉച്ചഭക്ഷണമായും ഡിന്നറായും ബട്ടൂര കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഛന്ന ബട്ടൂര ഓൺലൈൻ സംവാദത്തിന്റെ വിഷയമായി മാറിയിരിക്കുകയാണ്.
ഫിറ്റ്നസ് ട്രയിനറായ ചിയാൻ എന്ന ട്വിറ്റർ ഉപയോക്താവാണ് ഛന്ന ബട്ടൂര ഒരു വിഷയമാക്കി എടുത്തത്. യാതൊരു പ്രോട്ടീനും അടങ്ങിയിട്ടില്ലാത്ത ഛന്ന ബട്ടൂര പ്രഭാത ഭക്ഷണമായി എങ്ങനെയാണ് ആളുകൾ കഴിക്കുന്നതെന്ന് എനിക്കിതുവരെയും മനസിലായിട്ടില്ലെന്നാണ് ചിയാൻ ട്വിറ്ററിൽ കുറിച്ചത്.
ഭക്ഷണം കഴിക്കുന്നത് ആളുകളുടെ ചോയ്സാണ് അതിനെ തടയാൻ ആർക്കും പറ്റില്ലെന്നാണ് മറ്റ് ഉപയോക്താക്കൾ പറയുന്നത്. എന്തായാലും ബട്ടൂര ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്.
;