ചാനൽ ചർച്ചയ്ക്കിടെ രാഷ്ട്രീയ നേതാവ് മാധ്യമപ്രവർത്തകനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പാക്കിസ്ഥാനിലാണ് സംഭവം. തെഹ്രീക്ക് ഇ ഇൻസാഫ് പാർട്ടി നേതാവായ മസ്റൂർ അലി സിയാലാണ് മാധ്യമപ്രവർത്തകനായ ഇംതിയാസ് ഖാൻ ഫറാനെ വാക്കുതർക്കത്തിനൊടുവിൽ മർദ്ദിച്ചത്.
കറാച്ചി പ്രസ്ക്ലബിന്റെ പ്രസിഡന്റാണ് ഇംതിയാസ്. സിയാൽ, ഇംതിയാസിനെ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ അതിഥികളും ചാനൽ പ്രവർത്തകരുമാണ് ഇരുവരെയും പിടിച്ചു മാറ്റിയത്.
ഈ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് സിയാലിനെതിരെ വലിയ പ്രതിഷേധങ്ങൾ നടന്നു. സിയാലിനെതിരെ നടപടിയെടുക്കണമെന്നാണ് ഭൂരിഭാഗമാളുകളുടെയും ആവശ്യം.