സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. പ്രമുഖര്‍ക്കും സാധാരണക്കാര്‍ക്കും ആറുമാസം പ്രായമുള്ള കുഞ്ഞിനും അറുപത് കഴിഞ്ഞ വല്യമ്മയ്ക്കും പെണ്ണായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാനോ എന്തിനേറെ സ്വന്തം വീട്ടില്‍പോലും കഴിയാനാവാത്ത അവസ്ഥ. മാധ്യമങ്ങളില്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നത് പീഡനവാര്‍ത്തകളും.
സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ക്ക് തുനിയുന്നവരെയെല്ലാം തന്നെ പോലീസോ നാട്ടുകാരോ ചേര്‍ന്ന് പിടിയിലാക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ കയറിയ മാനസികരോഗി കൂടിയായ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചപ്പോള്‍ അയാള്‍ പറഞ്ഞ ഉത്തരമാണ് അതുകേട്ടുനിന്ന നാട്ടുകാരെയും പിന്നീട് ആ സംഭവത്തിന്റെ വീഡിയോയിലൂടെ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലുള്ള മുഴുവന്‍ ആളുകളും ഞെട്ടിക്കൊണ്ടിരിക്കുന്നത്. നീ എന്തിനാ അവിടെ കയറിയതെന്ന് ചോദിച്ചപ്പോള്‍ വികാരാധീനനായി അയാള്‍ പറഞ്ഞതിങ്ങനെയായിരുന്നു..’ ചേട്ടാ ഞാന്‍ പറയാതെ കയറിയതല്ല. ആ ചേച്ചിയെ കണ്ടപ്പോള്‍ ഒരു വികാരം തോന്നി. അത് സഹിക്കാതായപ്പോള്‍ കയറിയതാണെന്ന്’. എങ്ങനെ ഞെട്ടാതിരിക്കും.