കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് കര്‍ഷകരുടെ പ്രക്ഷോഭം തുടരുകയാണ്. നിയമം പിന്‍വലിക്കുന്നത് വരെ ഡല്‍ഹി വിട്ട് പോകില്ലെന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഒന്നും വിജയം കണ്ടില്ല.
എത്രമാസം വേണമെങ്കിലും ഡല്‍ഹിയില്‍ താമസിക്കാനുള്ള തയാറെടുപ്പുമായാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി ചപ്പാത്തി ഉണ്ടാക്കുന്ന ഒരു യന്ത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം.
https://www.instagram.com/p/CIf-GrVAbN2/?utm_source=ig_web_copy_link
മണിക്കൂറില്‍ 2,000 ചപ്പാത്തി വരെ നിര്‍മിക്കാന്‍ സാധിക്കും ഈ യന്ത്രത്തിന്. സമരക്കാര്‍ക്ക് ഈ യന്ത്രം നല്‍കിയത് ഖല്‍സ എയ്ഡ് ഫൗണ്ടേഷനാണ്. ഖീര്‍, കുപ്പിവെള്ളം എന്നിവയും സ്ത്രീകള്‍ക്കായി 20 ശൗചാലയങ്ങളും ഈ ഫൗണ്ടേഷന് നല്‍കിയിട്ടുണ്ട്.