ലോകത്തെ മുഴുവൻ ചിരിപ്പിച്ച കലാകാരനായിരുന്നു ചാർളി ചാപ്ലിൻ. ശക്തി ചിദംബരത്തിന്റെ സംവിധാനത്തിൽ 2002 ൽ ചാർളി ചാപ്ലിന്റെ കഥ തമിഴിൽ സിനിമയാക്കിയിരുന്നു. സാന്പത്തികമായി വലിയ വിജയം നേടിയ സിനിമയ്ക്ക് ശേഷം ചാപ്ലിന്റെ കഥ വീണ്ടും സിനിമയാക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ.
2002 ൽ പുറത്തിറക്കിയ സിനിമയിൽ പ്രഭുദേവ, പ്രഭു ഗണേശൻ, അഭിരാമി, ഗായത്രി രഘുരാം എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമയുടെ രണ്ടാം ഭാഗം കൂടി വരാൻ പോവുകയാണ്. രണ്ടാം ഭാഗത്തിൽ പ്രഭുദേവയും നിക്കി ഗൽറാണിയുമായിരിക്കും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭുദേവ തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി അഭിനയിക്കാൻ പോവുന്നതെന്നാണ് റിപ്പോർട്ടുകൾ.
പ്രഭുദേവയും നിക്കിയും ആദ്യമായി ഒന്നിക്കാൻ പോവുന്ന സിനിമയാണെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറയുന്നത്. കറുപ്പൻ എന്ന സിനിമയ്ക്ക് ശേഷം ടാനിയ രവിചന്ദ്രനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചാർളി ആന്റ് ചാപ്ലിൻ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ഈ രണ്ട് കഥാപാത്രങ്ങളെയും ഒരാൾ തന്നെയാണ് സ്ക്രീനിലേക്ക് എത്തിക്കാൻ പോവുന്നതെന്നതാണ് സിനിമയിലെ മറ്റൊരു പ്രത്യേകത. ഇപ്പോൾ സിനിമയിലെ ഒരു പാട്ട് രംഗം ഗോവയിൽ ഷൂട്ട് ചെയ്യുകയാണ്. ഡിസംബറോട് കൂടി സിനിമയുടെ ഷൂട്ടിങ്ങ് പൂർണമായും ആരംഭിക്കുമെന്നാണ് പറയുന്നത്. നിലവിൽ പ്രഭുദേവ ഒന്നിലധികം സിനിമകളുടെ തിരക്കുകളിലാണ്. മാത്രമല്ല നിക്കി ഗൽറാണി കാലകലപ്പ് 2 എന്ന സിനിമയുടെ തിരക്കുകളുമായി കാശിയിലാണ്. ഇരുവരുടെയും മറ്റ് സിനിമകളുടെ തിരക്കുകൾ കഴിഞ്ഞിട്ടായിരിക്കും ചാർളി ചാപ്ലിൻ തുടങ്ങുന്നത്.