ലോകത്തിലെ ഏറ്റവും വിലയേറിയ ചെരിപ്പുകൾ ദുബായിൽ വില്പനയ്ക്കു വച്ചു. നൂറുകണക്കിനു വജ്രക്കല്ലുകളും സ്വർണവും വെള്ളിയും ഉപയോഗിച്ചു നിർമിച്ച സ്ത്രീകൾക്കായുള്ള സ്റ്റിലെറ്റോസിന് വില 1.70 കോടിഡോളർ വരും.
സ്വർണം പൂശിയ പേറ്റന്റ് ലെതർ ആണ് ഉപയോഗിച്ചിരിക്കുന്നത്. വക്കുകളിലും മുൻഭാഗത്തും വജ്രക്കല്ലുകൾ പതിപ്പിച്ചിരിക്കുന്നു. യൂറോപ്യൻ സൈസ് 36ൽ നിർമിച്ചിരിക്കുന്ന ചെരിപ്പു വാങ്ങാൻ താത്പര്യമുള്ളവരുടെ അളവിനനുസരിച്ചു മാറ്റാം. ജാഡ ഡിസൈനർ ഹൗസ് ആണ് നിർമാതാക്കൾ. ഇന്ത്യക്കാരൻ ഹേമന്ത് കരംചന്ദാനിയുടെ ഉടമസ്ഥതയിലുള്ള പാഷൻ ജൂവലേഴ്സ് ആണ് വജ്രക്കല്ലുകൾ നല്കിയത്.