ചപ്പാത്തിക്കുള്ള ഗോതമ്പുപൊടി സ്വന്തം മൂത്രം കൊണ്ടു കുഴച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണു സംഭവം. വീട്ടുടമ നല്കിയ പരാതിയിലാണ് 32കാരിയായ വീട്ടുജോലിക്കാരി പിടിയിലായത്. വീട്ടുടമയോടുള്ള വിരോധംമൂലം ഇവർ പതിവായി ഇങ്ങനെ ചെയ്തിരുന്നുവത്രെ!
കുടുംബാംഗങ്ങളിൽ ചിലർക്ക് തുടർച്ചയായി അസുഖം ബാധിച്ചതിനു പിന്നാലെ സംശയം തോന്നിയ വീട്ടുടമ അടുക്കളയില്‍ ഒളിക്കാമറ വയ്ക്കുകയായിരുന്നു. തുടർന്നാണ്, ജോലിക്കാരി മൂത്രമൊഴിച്ച് ഗോതന്പുപൊടി കുഴയ്ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
ഇതിനു പിന്നാലെ ഗൃഹനാഥൻ പോലീസിൽ പരാതി കൊടുക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമായിരുന്നു. വീട്ടുടമയില്നിന്നു നിരന്തരം ശകാരവും അസഭ്യവർഷവും കേൾക്കേണ്ടിവന്നതിന്റെ ദേഷ്യത്തിലാണ് താനിങ്ങനെ ചെയ്തതെന്നു ജോലിക്കാരി പോലീസിന് മൊഴിനൽകി. അവരുടെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്.