ലണ്ടൻ: റഷ്യക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയ മൂന്നു ബൾഗേറിയക്കാർ ലണ്ടനിൽ പിടിയിലായി. ഫെബ്രുവരിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അന്നു മുതൽ റിമാൻഡിലാണ്.
ഒർലിൻ റൂസേവ് (45), ബിസെർ ഡിസാംബസോവ് (41), കാത്രിൻ ഇവാനോവ (31) എന്നിവരാണു പിടിയിലായത്. ഇവർ വിവിധ ജോലികൾ ചെയ്ത് വർഷങ്ങളായി യുകെയിൽ താമസിച്ചുവരികയായിരുന്നു. റഷ്യയിൽ ബിസിനസ് ഇടപാടുകളുള്ളയാളായിരുന്നു റൂസേവ്. 2009ലാണ് യുകെയിലെത്തിയത്.