കെടാതെ ചാരക്കേസ്! ഗ്രൂപ്പുകളില്‍ പക; ആയുധമാക്കാന്‍ ഐ ഗ്രൂപ്പ്; ഒന്നും മിണ്ടാതെ എ ഗ്രൂപ്പ്‌

എം.​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: ചാരക്കേസിൽ ന​ന്പി​നാ​രാ​യ​ണ​നനുകൂലമായ സു​പ്രീം​കോ​ട​തി വി​ധി എ ​ഗ്രൂ​പ്പി​നെ​തി​രെ ആ​യു​ധ​മാ​ക്കാ​നു​റ​ച്ച് ഐ ​ഗ്രൂ​പ്പ്. ലീ​ഡ​ർ കെ ​ക​രു​ണാ​കാ​ര​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്ന് താ​ഴെ​യി​റ​ക്കാ​ൻ എ ​ഗ്രൂ​പ്പു നേ​താ​ക്ക​ൾ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​യി​രു​ന്നു​വെ​ന്ന് ഇ​ന്ന​ല​ത്തെ സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ തെ​ളി​ഞ്ഞു​വെ​ന്നാ​ണ് പ​ഴ​യ ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ലീ​ഡ​റു​ടെ മ​ന​സ് വേ​ദ​നി​പ്പി​ച്ച​വ​ർ​ക്ക് മാ​പ്പ് ന​ൽ​കാ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്ന സൂ​ച​ന ത​ന്നെ​യാ​ണ് പ​ഴ​യ ഐ ​ഗ്രൂ​പ്പ് അ​നു​ഭാ​വി​ക​ൾ ന​ൽ​കു​ന്ന​ത്.

ക​രു​ണാ​ക​ര​ന്‍റെ മ​ക്ക​ളാ​യ കെ ​മു​ര​ളീ​ധ​ര​നും പ​ത്മ​ജാ വേ​ണു ഗോ​പാ​ലും ക​ടു​ത്ത പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ലും ഇ​തി​നു പി​ന്നി​ലു​ള്ള നേ​താ​ക്ക​ളോ​ട് ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ൽ ത​ന്നെ​യാ​ണ്. ഇ​ന്ന​ല​ത്തെ സു​പ്രീം​കോ​ട​തി വി​ധി​യോ​ട് ഇ​തു​വ​രെ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഐ ​ഗ്രൂ​പ്പു നേ​താ​ക്ക​ളും മൗ​ന​ത്തി​ൽ ത​ന്നെ​യാ​ണ്.

മു​കാം​ബി​ക ദ​ർ​ശ​ന​ത്തി​നു കൊ​ല്ലൂ​രി​ൽ പോ​യി​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല തി​രി​കെ എ​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും പ്ര​തി​ക​ര​ണം. അ​തു​വ​രെ ഈ ​വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ക്കാ​നാ​ണ് ഐ​യു​ടെ തീ​രു​മാ​നം. ചാ​ര​ക്കേ​സി​ൽ അ​ഞ്ചു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി നി​യോ​ഗി​ക്കു​ന്ന ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നു മു​ന്പി​ൽ അ​വ​രു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും പ​ത്മ​ജ​യു​ടെ നി​ല​പാ​ട് എ ​ഗ്രൂ​പ്പി​നെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള എ ​ഗ്രൂ​പ്പു നേ​താ​ക്ക​ളെ ല​ക്ഷ്യം​വ​ച്ചു​ള്ള​താ​ണ് പ​ത്മ​ജ​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്നു​ള്ള വി​ല​യി​രു​ത്ത​ലി​ലാ​ണ് രാ​ഷ്ട്രീ​യ കേ​ര​ളം.

പേ​രു​ക​ൾ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നു മു​ന്നി​ലെ​ത്തി​യാ​ൽ അ​തു എ​ഗ്രൂ​പ്പി​ലും കോ​ൺ​ഗ്ര​സി​നു​ള്ളി​ലും ഉ​ണ്ടാ​ക്കാ​ൻ പോ​കു​ന്ന പോ​ട്ടി​ത്തെ​റി ചെ​റു​താ​യി​രി​ക്കി​ല്ല. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര ല​ക്ഷ്യ​മി​ടു​ന്ന ഐ ​ഗ്രൂ​പ്പി​ന് എ ​ഗ്രൂ​പ്പി​നെ വെ​ട്ടാ​ൻ ല​ഭി​ച്ചി​രി​ക്കു​ന്ന തു​റു​പ്പു ചീ​ട്ടാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സ്. എ​ഗ്രൂ​പ്പി​നെ​തി​രേ​യും അ​തു വ​ഴി ഉ​മ്മ​ൻ​ചാ​ണ്ടി​യേ​യും ല​ക്ഷ്യം വ​ച്ചു​ള്ള നീ​ക്ക​ങ്ങൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഐ​യി​ൽ നി​ന്നു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

പ​ത്മ​ജ​യു​ടേ​യും മു​ര​ളി​യു​ടേ​യും പി​ന്തു​ണ കൂ​ടി ല​ഭി​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​കു​മെ​ന്ന് അ​വ​ർ ക​രു​തു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ വി​ധി​യോ​ട് കാ​ര്യ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ കെ ​മു​ര​ളീ​ധ​ര​ൻ ത​യ്യാ​റാ​യി​ട്ടി​ല്ല. ഐ ​ഗ്രൂ​പ്പി​നോ​ട് ത​ന്ത്ര​പ​ര​മാ​യ അ​ക​ലം പാ​ലി​ക്കു​ന്ന മു​ര​ളി എ ​ഗ്രൂ​പ്പി​നോ​ടും ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ടും അ​ടു​പ്പം സൂ​ക്ഷി​ക്കു​ന്നു​മു​ണ്ട്.

അ​തു കൊ​ണ്ട് എ​ഗ്രൂ​പ്പി​നെ​തി​രേ​യോ ഉ​മ്മ​ൻ​ചാ​ണ്ടി​യ്ക്കെ​തി​രേ​യോ കാ​ര്യ​മാ​യ പ്ര​തി​ക​ര​ണ​മോ നീ​ക്ക​മോ മു​ര​ളി ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്താ​നി​ട‍​യി​ല്ലെ​ന്ന കൃ​ത്യ​മാ​യ വി​വ​രം ത​ന്നെ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ന്നു കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് എം.​എം ഹ​സ​ൻ പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്.

ചാ​ര​ക്കേ​സി​ന്‍റെ പേ​രി​ൽ ക​രു​ണാ​ക​ര​നെ ഇ​റ​ക്കി​വി​ട്ട​തി​ൽ കു​റ്റ​ബോ​ധം പ്ര​ക​ടി​പ്പി​ച്ച ഹ​സ​നെ എ ​ഗ്രൂ​പ്പ് ഇ​പ്പോ​ൾ ത​ഴ​ഞ്ഞ​മ​ട്ടാ​ണ്. അ​തു കൊ​ണ്ട് ത​ന്നെ ഹ​സ​ന്‍റെ ഇ​ന്ന​ത്തെ പ​ത്ര​സ​മ്മേ​ള​നം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ആ​കാം​ക്ഷ​യോ​ടെ​യാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്.

Related posts