തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും ചരക്ക് വാഹനങ്ങൾ കേരളത്തിലേക്ക് കടത്തി വിടുന്നതിന് ധാരണയായി . ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനും തിരുവനന്തപുരം റൂറൽ എസ്പി. അശോകനും കന്യാകുമാരി ജില്ലാ കളക്ടർ പ്രശാന്ത് എം വാബ്നെയർ, കന്യാകുമാരി എസ്പി എൻ. ശ്രീനാഥ് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
ഇന്ന് മുതൽ തമിഴ്നാട്ടിൽ നിന്നും പച്ചക്കറി, പഴം, പാൽ എന്നീവയുടെ ലോറികൾ അയക്കാമെന്ന് കന്യാകുമാരി ജില്ലാ കളക്ടറും കന്യാകുമാരി എസ്പിയും ഉറപ്പ് നൽകിയിരിക്കുകയാണ്.
ദിനം പ്രതി 300 ൽപരം ലോറികളാണ് അമരവിള ചെക്ക് പോസ്റ്റ് വഴി തിരുവനന്തപുരത്തേക്ക് എത്തിക്കൊണ്ടിരുന്നത്. കേരളത്തിൽ കൊറോണ പടരുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽ നിന്നും ചരക്ക് വാഹനങ്ങൾ അയക്കാതിരുന്നത്.