സിംല: ഇന്ത്യൻ മുൻ ഹോക്കി ടീം ക്യാപ്റ്റനും ഇതിഹാസതാരവുമായിരുന്ന ചരണ്‍ജിത് സിംഗ് (90) അന്തരിച്ചു. 1964ലെ ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
ഹൃദയാഘാടത്തെത്തുടർന്നായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് അഞ്ചു വർഷമായി കിടപ്പിലായിരുന്നു. ജന്മനാടായ ഹിമാചൽപ്രദേശിലെ ഉനയിലെ വസതിയിലായിരുന്നു അന്ത്യം.
ഇന്ത്യൻ ഹോക്കിയുടെ സുവർണ കാലഘട്ടത്തിൽ കളിച്ച ചരണ്‍ജിത് രണ്ട് ഒളിന്പിക്സുകളിലാണ് കളിച്ചത്. 1960ലെ റോം ഒളിന്പിക്സിൽ വെള്ളി നേടിയ ടീമിലും അംഗമായിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെള്ളി നേടിയപ്പോഴും ടീമിലുണ്ടായിരുന്നു.
കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സിംലയിലെ ഹിമാചൽപ്രദേശ് സർവകലാശാലയിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.