രാജാക്കാട്: അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വൻ ചാരായവേട്ട. ഒരാൾ പിടിയിൽ.നർക്കോട്ടിക്ക് സ്ക്വാഡ് അസിസ്റ്റൻഡ് എക്സൈസ് ഇൻസ്പെക്ടർ എൻ. കെ. ദിലീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഓണ വിപണി ലക്ഷ്യമിട്ട് തയാറാക്കിയ ചാരായശേഖരം പിടികൂടിയത്.
ഉടുമ്പൻചോല വട്ടപ്പാറ ഭാഗത്ത് നിന്നും 175 ലിറ്റർ വാറ്റ് ചാരായവുമായി വട്ടപ്പാറ പാറക്കൽ വീട്ടിൽ അരുൺ (28)നെയാണ് പിടികൂടിയത്.
വട്ടപ്പാറ മേഖലയിലെ ഉൾ വനത്തിൽ ചാരായം വാറ്റുന്നതായി സൂചന ലഭിച്ചിരുന്നു.
അരുണിനെ കൂടാതെ മറ്റു ചില പ്രതികൾകൂടി ഉണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം. സുരേഷ്,അബ്ദുൾ ലത്തീഫ്,യദുവംശരാജ്,ധനിഷ് പുഷ്പചന്ദ്രൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി,എക്സൈസ് ഡ്രൈവർ നിതിൻ ജോണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.