നേമം: പാമംകോട് ഇലവുങ്കൽ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ വച്ച് ചാരായം വാറ്റിയ പാമാം കോട് ഇലവുങ്കൽ ക്ഷേത്രത്തിന് സമീപം തിരുവോണം വീട്ടിൽ ശ്രീജു(28)വിനെ നേമം പോലീസ് അറസ്റ്റ് ചെയ്തു.
ഈ പ്രദേശങ്ങളിൽ വ്യാജ വാറ്റ് നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലാണ് വീട്ടിനുള്ളിൽ നിന്നും 12 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുന്നതിനു ള്ള ഉപകരണങ്ങളും പിടിച്ചെടുത്തത്.13 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ചാരായം 2000 രൂപ മുതൽ 2500 രൂപ നിരക്കിലാണ് വിൽപ്പന നടത്തി വന്നിരുന്നതെന്ന് പ്രതി പറഞ്ഞു.
ലോക്ക് ഡൗൺ ആയതിനാൽ മദ്യം ലഭിക്കാത്തതിനാൽ ചാരായ കച്ചവടം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിപിടിയിലായത്. പിടിയിലായ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു.നേമം സിഐ ബൈജു എൽ.എസ് നായർ, എസ്ഐമാരായ ദീപു ,പ്രതാപ സിംഹൻ , ജയകുമാർ , വിനീത, എഎസ്ഐ അനിൽകുമാർ, സിപിഒ മാരായ രവി പ്രസാദ്, അഭി റാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.