പാലക്കാട്: ഓണാഘോഷം വരാനിരിക്കുന്ന സാഹചര്യത്തിൽ സെപ്തംബർ 15 വരെ അബ്കാരി എൻ.ഡി.പി.എസ് മേഖലയിലുളള കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിലും താലൂക്ക് തലത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആഗസ്റ്റ് 10 മുതൽ ആരംഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
എക്സൈസ് ഡിവിഷൻ ഓഫീസ്, പാലക്കാട് 0491 2505897, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ 9447178061, അസി. എക്സൈസ് കമ്മീഷണർ, പാലക്കാട് 9496002869, 04912526277. മദ്യം, കഞ്ചാവ്, സ്പിരിറ്റ് എന്നിവയുടെ കടത്ത് തടയാൻ വാഹന പരിശോധന കർശനമാക്കുന്നതിന് നാഷണൽ ഹൈവേയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടാസ്ക്ക് ഫോഴ്സ്, ചിറ്റൂർ താലൂക്കിലെ അതിർത്തി പ്രദേശങ്ങളിലെ ഇടവഴികൾ കേന്ദ്രീകരിച്ചുള്ള ബോർഡർ പട്രോളിങ് യൂണിറ്റ്, അട്ടപ്പാടി മേഖലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ തടയുന്നതിന് ഒരു സ്പെഷ്യൽ യൂണിറ്റ് എന്നിവ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
അബ്കാരി കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പരാതികളും പൊതുജനങ്ങൾക്ക് കണ്ട്രോൾ റൂം ഫോണ് നന്പറുകൾ മുഖേന അറിയിക്കാം.