ചങ്ങനാശേരി: പണിമുടക്കിന്റെ മറവിൽ ചാരായ വാറ്റ് നടത്തിയ കേസിൽ ഓരാളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
കറുകച്ചാൽ ചന്പക്കര തൊമ്മച്ചേരി ഇലയ്ക്കാട് അഞ്ചേരിയിൽ ബാബുക്കുട്ടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഒരുലിറ്റർ വ്യാജ വൈനും കണ്ടെടുക്കുകയും വീട്ടുജോലിക്കാരനായ ബാലൻ(56)നെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
സ്ഥലത്തില്ലാതിരുന്ന വീട്ടുടമ അഞ്ചേരിയിൽ ബാബുക്കുട്ടിയെ രണ്ടാം പ്രതിയായി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫിസർ ബി. സന്തോഷ് കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ അജിത് കുമാർ, കെ.എൻ. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുണ്‍ പി. നായർ, എ. നാസർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.വി. സബിത, ഡ്രൈവർ മനീഷ് കുമാർ എന്നിവർ റെയ്ഡിനും അറസ്റ്റിനും നേതൃത്വം നൽകി.