തൃശൂർ: ക്രിസ്മസ്-പുതുവത്സരാഘോഷ വേളയിൽ അബ്കാരി കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ എക്സൈസ് വകുപ്പ് തൃശൂർ അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കണ്ട്രോൾ റൂമും, താലൂക്ക് തലത്തിൽ എല്ലാ എക്സൈസ് സർക്കിൾ ഓഫീസുകളിലും കണ്ട്രോൾ റൂമുകളും തുറക്കുന്നു.
ഇന്നു തുറക്കുന്ന കണ്ട്രോൾ റൂമുകൾ ജനുവരി അഞ്ചു വരെ പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ കടത്ത്, വ്യാജ മദ്യത്തിന്റെ നിർമാണ വിതരണം തടയൽ എന്നിവയാണ് കണ്ട്രോൾ റൂമിന്റെ ലക്ഷ്യം.
ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥർ വഴിയും കണ്ട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ സ്ട്രൈക്കിംഗ് ഫോഴ്സുകളും സജ്ജമാക്കിയിട്ടുണ്ട്.
ജില്ലാ കണ്ട്രോൾ റൂം- 0487-236127, 9496002868, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ-9447178060, അസിസ്റ്റന്റ്എക്സൈസ് കമ്മീഷണർ-9496002868, താലൂക്ക്തല കണ്ട്രോൾ റൂമുകളുടെ നന്പറുകൾ- തൃശൂർ- 0487-2327020, 9400069583, ഇരിങ്ങാലക്കുട-0480- 2832800, 9400069589, വടക്കാഞ്ചേരി-04884- 232407, 9400069585, വാടാനപ്പിള്ളി- 0487 2290005, 9400069587, കൊടുങ്ങല്ലൂർ- 0480-2809390, 9400069591, എക്സൈസ് സ്പെഷൽ സ്ക്വാഡ് ഓഫീസ് തൃശൂർ- 0487- 2362002, 9400069582, എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ചെക്ക് പോസ്റ്റ് വെറ്റിലപ്പാറ- 0480-2769011, 9400069606.