ഇരിങ്ങാലക്കുട: 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ഇഞ്ചക്കുണ്ട് സ്വദേശി പിടിയിൽ. പിടിയിലായ ഇഞ്ചക്കുണ്ട് സ്വദേശിയെ റിമാൻഡ് ചെയ്തു.
ഇഞ്ചക്കുണ്ട് മുപ്ലിയം ഏഴിമല വീട്ടിൽ ചാർളി (40) യാണ് ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടിയിലായത്.
എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അന്വേഷണം. വീടിനോട് ചേർന്നാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. കൊറോണ കാലത്തെ മദ്യവില്പനയുടെ സാധ്യത മുന്നിൽ കണ്ടാണ് ഇയാൾ ചാരായം വാറ്റാൻ ആരംഭിച്ചത്.
ഉദ്യോഗസ്ഥരായ വിന്നി സിമേത്തി, അജിത് കുമാർ, കെ.പി. ബെന്നി, കെ.കെ. വത്സൻ, പിങ്കി മോഹൻദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.