ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പെയിന്റിംഗ് ലേലത്തിൽ പോയത് 70 ലക്ഷം പൗണ്ടിന് (ഏകദേശം 71.45 കോടി രൂപ).
നടി ആഞ്ജലീന ജോളിയുടെ ശേഖരത്തിലുണ്ടായിരുന്ന പെയിന്റിംഗ് ക്രി സ്റ്റീസ് ആണു ലേലത്തിനു വച്ചത്.
വാങ്ങിയ ആളുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.
മൊറോക്കോയിലെ മാരക്കാഷ് നഗരത്തിലുള്ള കുത്തബിയ മോസ്കിന്റെ ലാൻഡ്സ്കേപ് പെയിന്റിംഗാണിത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിക്കെതിരായ തന്ത്രം ആവിഷ്കരിക്കാൻ സഖ്യകക്ഷി നേതാക്കൾ സമ്മേളിച്ച 1943ലെ കാസാബ്ലാങ്ക ഉച്ചകോടിക്കെത്തിയപ്പോഴാണു ചർച്ചിൽ ഈ ഓയിൽ പെയിന്റിംഗ് ചെയ്തത്.
പിന്നീട് യുഎസ് പ്രസിഡന്റ് ഫ്ലാങ്ക്ളിൻ റൂസ്വെൽറ്റിനു ജന്മദിന സമ്മാനമായി അയച്ചുകൊടുത്തു. അതിനാൽ, ചർച്ചിലിന്റെ പെയിന്റിംഗുകളിൽ ഏറ്റവും പ്രാധാന്യമുള്ളതായി ഇതിനെ കണക്കാക്കുന്നു.
2011ലാണ് ആഞ്ജലീന ജോളി ഇതു സ്വന്തമാക്കിയത്.
രാഷ്ട്രീയത്തിലിറങ്ങും മുന്പ് പട്ടാള ഉദ്യോഗസ്ഥനായിരുന്ന ചർച്ചിൽ നാൽപ്പതാം വയസിലാണു പെയിന്റിംഗ് തുടങ്ങിയത്.
ചർച്ചിലിന്റെ മറ്റ് രണ്ടു വർക്കുകൾകൂടി ലേലത്തിനുണ്ടായിരുന്നു. എല്ലാറ്റിനുംകൂടി 94.3 ലക്ഷം പൗണ്ട് ലഭിച്ചു.