ആശ്വാസമായി..! എ​ല്ലാ ട്രെ​യി​നു​ക​ളി​ലും മൊ​ബൈ​ൽ റീ​ചാ​ർ​ജ് സം​വി​ധാ​നം വേണം; കൊ​ച്ചി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ തമ്പി സു​ബ്ര​ഹ്മ​ണ്യ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

കൊ​ച്ചി: കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ റീ​ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം വേ​ണ​മെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ. സാ​ധാ​ര​ണ കം​പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ൽ മൊ​ബൈ​ൽ റീ​ചാ​ർ​ജ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​ത് സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ജ​ന​ശ​താ​ബ്ദി, പ​ര​ശു​റാം, ഏ​റ​നാ​ട്, മാ​വേ​ലി, അ​മൃ​ത തു​ട​ങ്ങി കേ​ര​ള​ത്തി​നു​ള്ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന തീ​വ​ണ്ടി​ക​ളി​ൽ എ​ല്ലാ കം​പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലും റീ​ചാ​ർ​ജിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ത​ന്പി സു​ബ്ര​ഹ്മ​ണ്യ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ഇ​തു സം​ബ​ന്ധി​ച്ച് സ​തേ​ണ്‍ റെ​യി​ൽ​വേ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ മൂ​ന്നാ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നു ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts