വീ​ഴാ​റാ​യ ആ​ൽ​മ​രം ഭീഷണിയാകുന്നു; ത​ങ്കി-ആ​റാ​ട്ടു​വ​ഴി  റോഡിൽ ചരിഞ്ഞു നിൽക്കുന്ന ഈ മരത്തിന്  അറുപതുവർഷത്തിലേറെ പഴമുണ്ടെന്ന് നാട്ടുകാർ

ചേ​ർ​ത്ത​ല: വീ​ഴാ​റാ​യ ആ​ൽ​മ​രം ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. ത​ങ്കി-ആ​റാ​ട്ടു​വ​ഴി റോ​ഡി​ൽ അ​പ്പം​തൂ​ക്കി​ക്ക​വ​ല ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മു​ള്ള കൂ​റ്റ​ൻ ആ​ൽ​മ​ര​മാ​ണ് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ൽ ച​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. ഈ ​മ​ര​ത്തി​ന് അ​റു​പ​തു വ​ർ​ഷ​ത്തി​നുമേ​ൽ പ​ഴ​ക്കം ഉ​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​നേ​കം വാ​ഹ​ന​ങ്ങ​ളും ചേ​ർ‌‌​ത്ത​ല, ത​ങ്കി, അ​ന്ധ​കാ​ര​നഴി, പ​ള്ളി​ത്തോ​ട്, ചെ​ല്ലാ​നം,തോ​പ്പും​പ​ടി, എ​റ​ണാ​കു​ളം, ക​ലൂ​ർ തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​നേ​കം ബ​സ് സ​ർ​വീ​സും ഉ​ള്ള റൂ​ട്ടി​ലാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​രം നി​ർ​ക്കു​ന്ന​ത്. സ​മീ​പ​മു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ങ്ങ​ളും, ക്രി​സ്തു​രാ​ജ ചാ​പ്പ​ലി​നും ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ക​യാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ആ​ൽ​മ​രം.

Related posts