ചവറ : ശാസ്താംകോട്ട കാരാളിമുക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചവറ ഭരണിക്കാവ് വാർഡിൽ പ്രവർത്തിച്ചു വന്ന സ്ഥാപനത്തിലെ അന്തേവാസികളെ ഗാന്ധിഭവൻ ഏറ്റെടുത്തു.
കൃത്യമായി ഭക്ഷണം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് അധികൃതര്‍ എത്തി അഗതി മന്ദിരത്തില്‍ പരിശോധന നടത്തി.
വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അഗതിമന്ദിരം അടച്ചു പൂട്ടുകയായിരുന്നു. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദേശാനുസരണം 16 അന്തേവാസികളെയും ഏറ്റെടുക്കുകയും കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം ഗാന്ധിഭവന്റെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
ഏഴ് ദിവസത്തിന് ശേഷം ഗാന്ധിഭവന് അഗതിമന്ദിരത്തിലേക്ക് ഇവരെ മാറ്റുമെന്നും ഇവര്‍ക്കാവശ്യമായ ചികിത്സയും പരിചരണവും നല്‍കുമെന്നും ഗാന്ധിഭവന് സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന് അറിയിച്ചു.
സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ സിജുബെന്‍,ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ്,ചവറ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിസ്സാമൂദ്ദീന്,അഡ്വ.രാജീവ് രാജധാനി,ഷാജഹാന് രാജധാനി,സിദ്ധിഖ് ,ജെ.എസ്. മോഹന്‍,ഗാന്ധിഭവന് സേവനപ്രവര്‍ത്തകരായ ശ്രീലത,സുമേഷ്,അനീഷ്,അജ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇവരെ ഏറ്റെടുത്തത്.