ഫെബ്രുവരി പകുതിവരെ ദിവസം വരെ ഒന്നോ രണ്ടോ പേജിലായിരുന്നു ചരമ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നത്. ഇന്ന് അതു ദിവസം പത്തു പേജുകൾ വരെ എത്തിയിരിക്കുന്നു… വടക്കൻ ഇറ്റലിയിൽ കോവിഡ്-19 വൈറസ് ആഞ്ഞടിച്ചിരിക്കുന്ന ബെർഗാമോ മേഖലയിൽനിന്നാണ് ഈ കാഴ്ചകൾ.
കോവിഡ്-19 ബാധയുടെ രൂക്ഷത വ്യക്തമാകാൻ ഈ ഒറ്റ കാര്യം മതിയാകും. ചില ലോക്കൽ ന്യൂസ് പേപ്പറുകളുടെ പേജുകളാണ് കോവിഡ് -19 ബാധിച്ചു മരിക്കുന്നവരുടെ വാർത്തകൾകൊണ്ടു നിറഞ്ഞിരിക്കുന്നത്. അതുപോലെതന്നെ സംസ്കാരം നടത്താനായി സെമിത്തേരികളും ക്രീമറ്റോറിയങ്ങളും 24 മണിക്കൂറും ഇവിടങ്ങളിൽ പ്രവർത്തിച്ചുവരികയാണ്.
പല ആശുപത്രികളുടെയും മോർച്ചറിയിൽ മൃതദേഹങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്നും വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹം സംസ്കരിക്കാൻ പലപ്പോഴും ഒരു വൈദികൻ മാത്രമാണ് കൂടെ ചെല്ലുന്നത്. കാരണം, മരിച്ചവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമെല്ലാം ക്വാറന്റൈയിനിൽ കഴിയുകയാണെന്നും റിപ്പോർട്ട് പറയുന്നു.