അമേരിക്കയിലെ ഒരു കുറ്റവാളിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിനാളുകൾ ഷെയർ ചെയ്തു. കുറ്റകൃത്യമോ പ്രതിയെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമമോ അല്ല കാരണം. പ്രതിയുടെ കൂറ്റൻ കഴുത്താണ് നാല് ലക്ഷത്തോളം പേരെ ഒരു ഫോട്ടോ ഷെയർ ചെയ്യാൻ പ്രേരിപ്പിച്ചത്.
പിന്നീട് കഴുത്തിനെ കുറിച്ചുള്ള നീണ്ട ചർച്ചയും. പലരും ഇത് ഫോട്ടോഷോപ്പിൽ തയാറാക്കിയതാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ പ്രതിയെ നേരത്തെ അറിയുന്നവരും സുഹൃത്തുക്കളും അതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നു.
ഫ്ളോറിഡയിലെ എസ്കാംബിയ കൗണ്ടി ഷെരിഫ് ഓഫീസാണ് മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ പിടികിട്ടാനുള്ള ചാൾസ് ഡയണ് മക്ഡൊവൽ എന്നയാളുടെ ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്.
മയക്കുമരുന്നുമായി പ്രതി കടന്നുകളഞ്ഞ സംഭവമാണ് പോലീസിനു പറയാനുണ്ടായിരുന്നത്. പക്ഷേ ഫേസ് ബുക്ക് ഉപയോക്താക്കളുടെ ശ്രദ്ധ പതിഞ്ഞത് അയാളുടെ കഴുത്തിലായിരുന്നു.