നല്ല സിനിമയും നല്ല പാട്ടുമൊക്കെ പലപ്പോഴും മനുഷ്യ മനസുകളെ ശാന്തമാക്കാന്‍ സഹായിക്കാറുണ്ട്. പാട്ട് കേട്ട് രോഗം മാറിയ സാഹചര്യം വരെ ഉണ്ടായിട്ടുണ്ടല്ലോ. സമാനമായ രീതിയില്‍ ദുല്‍ഖര്‍ സല്മാന് അഭിനയിച്ച് തകര്‍ത്ത ചാര്‍ലി സിനിമ കണ്ട് ഡിപ്രഷന് രോഗം മാറിയ അനുഭവമാണ് ബംഗ്ലാദേശിയായ ഒരു യുവാവ് പങ്കുവയ്ക്കുന്നത്.
വിഷാദരോഗം മൂലം വിഷമതകള്‍ അനുഭവിച്ചിരുന്ന യുവാവിന് രോഗമുക്തി നല്‍കിയത് ചാര്‍ലി സിനിമയാണ്. ഇതിന്റെ സന്തോഷസൂചകമായി ആരാധകന് മകന് പിറന്നപ്പോള്‍ പേരിന് വേണ്ടി കൂടുതല്‍ തിരഞ്ഞുനടന്നില്ല. മകന് പേരിട്ടു ദുല്‍ഖര്‍ സല്മാന്. സെയ്ഫുദ്ദീന്‍ ഷക്കീല്‍ എന്ന മറ്റൊരു ആരാധകനാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ദുല്‍ഖര്‍ നോക്കൂ നിങ്ങള്‍ക്ക് ഇവിടെയും നിറയെ ആരാധകരുണ്ടെന്ന് പറഞ്ഞാണ് സെയ്ഫുദ്ദീന്‍ ഈ വാര്‍ത്ത പങ്കുവച്ചത്.
ഈ ആദരസൂചകമായ ട്വീറ്റിന് മറുപടി നല്കാന് ദുല്‍ഖറും മടിച്ചില്ല, ‘ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവര്ക്കും ഒരുപാട് സ്നേഹം. കോളജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുള്ള അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു’ എന്നായിരുന്നു ദുല്‍ഖറിന്റെ റീട്വീറ്റ്.
In our country Bangladesh one guy who came out from depression after watching DQ’s charlie movie. He name his son as Dulquer Salmaan. Massive numbers of lovers here for you @dulQuer pic.twitter.com/GplE2qseXz
— Saifuddin Shakil (@SaifShakil5066) November 27, 2018