ബ്രിട്ടൺ: ചാള്‍സ് മൂന്നാമന് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ആശുപത്രി ചികില്‍സയ്ക്ക് പിന്നാലെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.
ബക്കിങ്ഹാം കൊട്ടാരം വാര്‍ത്താക്കുറിപ്പിലൂടെ രോഗവിവരം പുറത്തുവിട്ടു. അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു.
A statement from Buckingham Palace: https://t.co/zmYuaWBKw6
— The Royal Family (@RoyalFamily) February 5, 2024
📷 Samir Hussein pic.twitter.com/xypBLHHQJb
ചാള്‍സ് പൊതു പരിപാടികള്‍ ഒഴിവാക്കി, ചികിത്സ ആരംഭിച്ചു. അതേസമയം, ഓഫീസ് ജോലികള്‍ തുടരും. മക്കളായ വില്യം, ഹാരി എന്നിവരെ ചാള്‍സ് തന്നെ രോഗ വിവരം അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ കഴിയുന്ന ഹാരി ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് 75-കാരനായ ചാള്‍സ് ബ്രിട്ടന്റെ രാജാവായി അധികാരമേറ്റത്.
അദ്ദേഹത്തിന് സുഖംപ്രാപിക്കാനായി എല്ലാ പ്രാർഥനയും നേരുന്നതായി വാർത്ത പുറത്ത് വന്നതിനു പിന്നാലെ ലേബര്‍ പാര്‍ട്ടി നേതാവ് കെയിര്‍ സറ്റാര്‍മര്‍ കുറിച്ചു. പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്തുന്ന അദ്ദേഹത്തെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.