മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജാരാകാൻ എക്സൈസ് ഒാഫീസിലെത്തിയ തന്നോട് കോൺസ്റ്റബിൾ മോശമായി പെരുമാറിയെന്ന ചാർമിയുടെ പരാതിയിൽ കഴന്പില്ലെന്ന് എസ്ഐടി. എക്സസൈസ് കോൺസ്റ്റബിൾമാരുടെയോ സ്റ്റാഫിന്റെയോ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ലെന്ന് എസ്ഐടി പുറത്തിറക്കിയ പത്രക്കുറുപ്പിൽ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ കഴിക്കാനായി ചാർമി ആവശ്യപ്പെട്ടത് ഗ്രീൻ ടീ മാത്രം. എക്സൈസിന്റെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ചോദ്യം ചെയ്യലിനിടെ ചാർമിയോട് ചായയോ കാപ്പിയോ വേണോ എന്ന് അന്വേഷിച്ചപ്പോഴാണ് താരം ഗ്രീൻ ടീ ആവശ്യപ്പെട്ടത്. എസ്ഐടിയുടെ ഒാഫീസിൽ ചാർമി സ്വയം ഗ്രീൻ ടീ തയാറാക്കിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ അരലിറ്ററോളം ഗ്രീൻ ടീ താരം കുടിച്ചെന്നും മറ്റൊന്നും കഴിച്ചില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.