വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല ! വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകളെപ്പറ്റി നടി ചാര്‍മിയ്ക്കു പറയാനുള്ളത്…

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള താരമാണ് ചാര്‍മി കൗര്‍. നടി എന്നതിനൊപ്പം തന്നെ നിര്‍മാതാവ് എന്ന രീതിയിലും താരം കഴിവ് തെളിയിച്ചു കഴിഞ്ഞു.

2002 മുതല്‍ താരം സിനിമാ ലോകത്ത് സജീവമായ താരം ഏകദേശം നാല്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയില്‍ ആണ് താരം കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത്.

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ് താരത്തിന്റെ വിവാഹം.

ഏതോ ഒരു സംവിധായകനുമായി താരത്തിന്റെ കല്യാണം ഉറപ്പിച്ചു എന്ന് കിംവദന്തി യാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഈ ഗോസിപ്പിനെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് താരം. ഞാനെന്റെ കരിയറിലെ ഏറ്റവും നല്ല കാലങ്ങളിലൂടെ ആണ് കടന്നു പോകുന്നത്.

ഇപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള യാതൊരു ആലോചനയുമില്ല. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല എന്നാണ് ചാര്‍മി പറഞ്ഞുവരുന്നത്.

2002 ല്‍ നി തൊടു കവലി എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അഭിനയ ലോകത്തേക്ക് കടന്നു വന്ന ആദ്യ വര്‍ഷം തന്നെ നാല് വ്യത്യസ്ത ഭാഷകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നുള്ളത് താരത്തിന്റെ പ്രത്യേകതയാണ്.

രണ്ടായിരത്തി രണ്ടില്‍ തന്നെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മുജ് സെ ദോസ്തി കരോഗെ യാണ് താരത്തിന്റെ ആദ്യ ഹിന്ദി സിനിമ.

ആഗതന്‍, താപ്പാന എന്നിവയാണ് താരം അഭിനയിച്ച മറ്റു മലയാള സിനിമകള്‍. ഏകദേശം ഏഴോളം സിനിമകള്‍ നിര്‍മിക്കുകയും ചെയ്തു.

Related posts

Leave a Comment