ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ചാർമി കൗർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരായി.
2017ൽ ഹൈദരാബാദിൽ പിടിയിലായ വൻകിട ലഹരിമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം.
കേസുമായി ബന്ധപ്പെട്ട് 10 മുൻനിര ടോളിവുഡ് (തെലുങ്ക്) താരങ്ങളെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പ്രമുഖ സംവിധായകൻ പുരി ജഗനാഥിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു.
നേരത്തെ, എൽഎസ്എഡി, എംഡിഎംഎ മുതലായ അതിമാരക ലഹരിമരുന്നുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് യുഎസ് പൗരൻ ഉൾപ്പെടെ 20 പേരെ തെലുങ്കാന പ്രൊഹിബിഷൻ ആൻഡ് എക്സൈസ് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ യുഎസ് പൗരൻ നാസയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന മുൻ എയ്റോസ്പേസ് എൻജിനിയറാണ്. നടി ചാർമിയെ കേസുമായി ബന്ധപ്പെട്ടു മുന്പും പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.