മലയാള സിനിമയിൽ ഒരു കാലത്ത് സജീവ സന്നിധ്യമായിരുന്നു ചാർമിള. തമിഴിൽനിന്നു മലയാളത്തിൽ എത്തിയ നടി വളരെ ചെറിയ സമയം കൊണ്ടാണു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
ബാലതാരമായി തമിഴിലൂടെ വെള്ളിത്തിരയിലെത്തിയ താരം മോഹൻലാലിന്റെ നായികയായി ധനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.ധനത്തിനു ശേഷം അങ്കിൾ ബൺ, കേളി, കാബൂളിവാല, പ്രിയപ്പെട്ട കുക്കു തുടങ്ങി കുറെയേറെ മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻകഴിഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ ചാർമിളയുടെ ഒരഭിമുഖം ഒരിക്കൽ വൈറലായിരുന്നു. മമ്മൂട്ടി, മുരളി എന്നിവർ പ്രധാന വേഷത്തിലെത്തിയ അമരത്തിൽ നിന്ന് താൻ പിന്മാറിയതിനെ കുറിച്ചാണ് താരം ആ അഭിമുഖത്തിൽ പറഞ്ഞത്. എന്നെ അമരത്തിലേയ്ക്ക് വേണ്ടിയാണ് ഭരതൻ സാർ ആദ്യം കാണുന്നത്.
മാതു ചെയ്ത മുത്ത് എന്ന കഥാപാത്രം എന്നെ ചെയ്യിപ്പിക്കാൻ നോക്കി. എന്നിട്ട് അദ്ദേഹം പറഞ്ഞു. ചാർമിള ഭയങ്കര ഫെയർ ആണ്. കഥാപാത്രത്തെ കാണുമ്പോൾ ഒരു ഫിഷർമാൻ വുമണിനെ പോലെ തോന്നണം. ശരീരമൊക്കെ കറുപ്പിക്കണം. എങ്കിലെ ഈ കഥാപാത്രം ചെയ്യാൻ പറ്റുള്ളു എന്ന്.
ദേഹമൊക്കെ കറുപ്പിക്കണം എന്ന് പറഞ്ഞപ്പോൾ ആ കഥാപാത്രം വേണ്ടെന്നു ഞാൻ പറയുകയായിരുന്നു. എനിക്ക് ഫെയർ ആയി തന്നെ ഇരുന്നാൽ മതിയെന്ന് പറഞ്ഞു. തന്റെ അടുത്ത പടത്തിൽ ഫെയർ ആയിരിക്കുന്ന ടീച്ചർ കഥാപാത്രം ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു.
അങ്ങനെയാണ് കേളിയിൽ എത്തുന്നത്. അമരത്തിൽ ഭരതനു നൽകിയ വാക്കാണ് കേളിയിൽ എത്തിയത്. അന്നു ഞാൻ അധികം സിനിമ ചെയ്തിട്ടില്ല. ആകെ ഒരു ചിത്രം മാത്രമാണ് ചെയ്തത്.
വലിയ പ്രഫഷണൽ ആയിരുന്നെങ്കിൽ അന്ന് അത് ചെയ്യുമായിരുന്നു.ഞാൻ ആ സമയത്ത് ഒന്നുമായിരുന്നില്ല. എന്നാൽ ഇന്ന് പറഞ്ഞാൽ ഞാൻ അത് ചെയ്യും. കരിയറിനു വേണ്ടി ചെയ്യും. എന്നാൽ ആ സമയത്ത് അങ്ങനെ അല്ലല്ലോ എന്നും ചാർമിള അഭിമുഖത്തിൽ പറയുന്നു.
-പിജി